അതിജീവനത്തിന്റെ മൂന്ന് രാപ്പകലുകൾ; കരുത്തായത് ട്രക്കിങ് പരിശീലനം; ശരണ്യ അമ്മയെ വിളിച്ചു, നിലവിൽ…


കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ വനത്തിനുള്ളിൽ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ നാല് ദിവസത്തെ തീവ്ര തിരച്ചിലിനൊടുവിൽ സുരക്ഷിതയായി കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെ വനംവകുപ്പും പ്രാദേശിക ആദിവാസി വിഭാഗവും ചേർന്ന് നടത്തിയ തെരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്. നിലവിൽ ശരണ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവരെ വിരാജ്പേട്ടിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ശരണ്യയുടെ ട്രെക്കിങ് മുൻ അനുഭവങ്ങളാണ് അവർക്ക് തുണയായത്. സംഘത്തോടൊപ്പം പോയ ശരണ്യ പിന്നെ ഒറ്റപ്പെടുകയായിരുന്നു.

സന്തോഷം കൊണ്ട് ഒന്നും പറയാൻ കഴിയുന്നില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. സന്തോഷമുള്ള വാർത്തയാണ് വന്നതെന്ന് സഹോദരനും പറഞ്ഞു. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സൂചന ലഭിച്ചത്. എത്രയും വേ​ഗത്തിൽ ഇവരെ തടിയന്റമോൾ ട്രക്കിങ് ക്യാമ്പ് ഓഫിസിൽ എത്തിക്കും. നേരത്തെ ലഭിച്ച പരിശീലനമാണ് തുണയായത്. എട്ട് ടീമുകളാണ് പരിശോധന നടത്തിയത്. ഇതിൽ ആറ് സംഘം തിരിച്ചെത്തിയിരുന്നു. മറ്റ് ടീമും തിരികെ പോരാൻ ഒരുങ്ങുന്നതിനിടെയാണ് കണ്ടെത്തിയത്. വഴി തെറ്റി കുടുങ്ങിയതാണെന്നാണ് പറയുന്നത്. നക്സൽ വിരുദ്ധ സേനയും തിരച്ചിലിൽ പങ്കെടുത്തു.

Previous Post Next Post