അദ്ദേഹത്തിന്റെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ട…. എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ………


അദ്ദേഹത്തിന്റെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ട…. എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻകൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ.ജെ. ജനീഷിന്റെ പ്രചാരണത്തിന് ആവേശം പകർന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കൊടുങ്ങല്ലൂരിൽ ജനീഷ് വിജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്നും അദ്ദേഹത്തിന്റെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും ചാണ്ടി ഉമ്മൻ അന്നമനടയിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗ്ഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. കുടുംബബന്ധങ്ങളേക്കാൾ രാഷ്ട്രീയ നിലപാടുകൾക്കാണ് പ്രാധാന്യമെന്നും ഉമ്മൻ ചാണ്ടിയുടെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ഒ.ജെ. ജനീഷിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊയ്യയിൽ നിന്നും ആരംഭിച്ച് മാള, വലിയപറമ്പ് വഴി അന്നമനട വരെ ചാണ്ടി ഉമ്മനും സ്ഥാനാർത്ഥി ഒ.ജെ. ജനീഷും സൈക്കിൾ ചവിട്ടിയാണ് വോട്ട് അഭ്യർത്ഥിച്ചത്. ആയിരക്കണക്കിന് പ്രവർത്തകർ ബൈക്കുകളിലും കാറുകളിലുമായി റാലിയെ അനുഗമിച്ചു.കെ. കരുണാകരന്റെ തട്ടകമായ കൊടുങ്ങല്ലൂർ തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭയിൽ തന്റെ കൂടെ കൊടുങ്ങല്ലൂർ എംഎൽഎയായി ഒ.ജെ. ജനീഷ് ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കരുണാകരന്റെ മണ്ണിൽ തനിക്ക് കരുത്തുപകരാൻ എത്തിയ ഉമ്മൻ ചാണ്ടിയുടെ മകന് ഒ.ജെ. ജനീഷ് നന്ദി രേഖപ്പെടുത്തി. മണ്ഡലത്തിലെ മതേതര വോട്ടുകൾ യുഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

أحدث أقدم