ഇന്ത്യക്കാര്‍ ഉടൻ ഇറാൻ വിടണം…! വെടിനിര്‍ത്തലിന് ശേഷവും അതിവേഗം രാജ്യം വിടാൻ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി






ടെഹ്‌റാൻ: ഇറാനിലെ യുദ്ധസാഹചര്യത്തില്‍ നേരിയ അയവുണ്ടായെങ്കിലും അവിടെയുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

ഏപ്രില്‍ 7-ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിന്റെ തുടർച്ചയായാണ് അതിവേഗം മടങ്ങാനുള്ള പുതിയ അന്ത്യശാസനം. മേഖലയിലെ അപ്രവചനീയമായ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ നീക്കം.

ഇറാനില്‍ തുടരുന്ന ഇന്ത്യൻ പൗരന്മാർ എംബസിയുമായി ബന്ധപ്പെട്ട് അവർ നിർദ്ദേശിക്കുന്ന സുരക്ഷിത പാതകളിലൂടെ എത്രയും വേഗം രാജ്യം വിടണം. എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ ഒരു കാരണവശാലും അന്താരാഷ്ട്ര കര അതിർത്തികള്‍ കടക്കാൻ ശ്രമിക്കരുതെന്ന് കർശന മുന്നറിയിപ്പുണ്ട്.അടിയന്തര സഹായത്തിനായി പ്രത്യേക ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും എംബസി എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Previous Post Next Post