വിവാഹത്തിരക്കിനിടെ മാല പൊട്ടിക്കാൻ ശ്രമം…യുവതിയെ കയ്യോടെ പിടികൂടി വീട്ടമ്മ….


ചേറ്റുവയിൽ വിവാഹത്തിരക്കിനിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ വീട്ടമ്മ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി. ഉച്ചയ്ക്ക് 12.30 ഓടെ ദേശീയപാതയോട് ചേർന്ന ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. നടുവിൽക്കര സ്വദേശികളുടെ വിവാഹമാണ് ചേറ്റുവയിലെ ഹാളിൽ നടന്നത്. വിവാഹത്തിന് വൻ തിരക്കായിരുന്നു. ഇതിനിടെയാണ് തമിഴ്നാട് സ്വദേശിനിയാണെന്ന് സംശയിക്കുന്ന യുവതി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്.

Previous Post Next Post