ട്രെയിന്റെ കാറ്റടിച്ച് തെറിച്ചു വീണു…അഞ്ചുവയസുകാരി മരിച്ചു…


ട്രെയിന്റെ കാറ്റടിച്ചുവീണ് ​ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാം മൈൽ തൈവളപ്പിൽ താഹിർ നജാത്ത്– ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് മരിച്ചത്. ട്രെയിൻ കടന്നുപോകുന്നതിനിടെ കാറ്റടിച്ച് വീണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു കുട്ടി.
ഈ മാസം പതിനെട്ടിന് വൈകുന്നേരം മൊഗ്രാൽ നാങ്കിയിലാണ് അപകടമുണ്ടായത്. മുത്തശ്ശി നഫീസയോടൊപ്പം മരണവീട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. റെയിൽ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്ത് നഫീസ നടന്നു പോകുകയായിരുന്നു. ഇതിനിടെ ട്രെയിൻ വന്നപ്പോഴുണ്ടായ കാറ്റടിച്ച് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിൽ ഇരുവർക്കും സാരമായി പരുക്കേറ്റു. ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു മരണം

Previous Post Next Post