അരുവിക്കരയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തു…നാല് പേര്‍ക്ക് പരിക്ക്


തിരുവനന്തപുരം: യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തതായി പരാതി. അരുവിക്കര മണ്ഡലത്തിലെ വിതുര- കല്ലാറിലാണ് സംഭവം. പൊന്മുടിയില്‍ വിനോദസഞ്ചാരത്തിന് വന്ന അഞ്ചംഗ സംഘമാണ് ഓഫീസ് അടിച്ച് തകര്‍ത്തത്. സ്ത്രീകള്‍ ഉള്‍പ്പെടെ നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ഇന്നലെ     വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരിക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിതുര പൊലീസ് കേസ് എടുത്തിട്ടുണ്ട്.

أحدث أقدم