വലിയ ശബ്ദം, ആളുകൾ ഭയന്ന് ചിതറിയോടി, സെക്രട്ടറിയേറ്റിന് മുന്നിലെ വൻമരം ഒടിഞ്ഞുവീണു


സെക്രട്ടറിയേറ്റിന് മുന്നിൽ നിന്നിരുന്ന വൻ മരം ഒടിഞ്ഞ് റോഡിലേക്ക് വീണു. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കന്റോൺമെന്റ് ഗേറ്റിന് മുന്നിലെ മരമാണ് ഒടിഞ്ഞുവീണത്. സംഭവത്തിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. തുടർന്ന് വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് സംഘം എത്തി മരം മുറിച്ചുമാറ്റി. മരത്തിന് താഴെ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. വലിയ ശബ്‌ദത്തോടെയാണ് മരം നിലംപതിച്ചത്. ഈ ശബ്ദം കേട്ട് പരിസരത്തുണ്ടായിരുന്നവരെല്ലാം ഓടി മാറിയതിനാൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. മരം മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കും.

Previous Post Next Post