റോഡിൽ പുകവലിച്ച് സിഗരറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞു; യുസ്‌വേന്ദ്ര ചാഹൽ വിവാദത്തിൽ


റോഡിൽ പുകവലിച്ച് സിഗരറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞെന്നാരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് കിങ്‌സ് സ്പിന്നറുമായ യുസ്‌വേന്ദ്ര ചാഹൽ വിവാദത്തിൽ. ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയാണ് വലിയ ചർച്ചയായത്.

വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ചാഹൽ പുകവലിക്കുകയും തുടർന്ന് സിഗരറ്റ് കുറ്റി റോഡിലേക്ക് എറിയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഇതോടെ താരത്തിനെതിരെ വിമർശനം ശക്തമായി. എന്നാൽ, വീഡിയോയിൽ കാണുന്നത് ചാഹലിനോട് സാമ്യമുള്ള മറ്റൊരാളാകാമെന്ന റിപ്പോർട്ടുകളും ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

വയലറ്റ് നിറത്തിലുള്ള ബിഎംഡബ്ല്യു സെഡ്4 റോഡ്‌സ്റ്റർ കാറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ കാർ അടുത്തിടെയാണ് ചാഹൽ സ്വന്തമാക്കിയതെന്ന് പറയപ്പെടുന്നത്. ഇതേ അടിസ്ഥാനത്തിലാണ് സോഷ്യൽ മീഡിയയിൽ പലരും വീഡിയോയിലുള്ളത് താരം തന്നെയാണെന്ന് വാദിക്കുന്നത്. സംഭവത്തെക്കുറിച്ച് ഇതുവരെ യുസ്‌വേന്ദ്ര ചഹാൽ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധികൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇതിനിടെ, ഐപിഎൽ 2026-നെ മുന്നിൽ കണ്ടുകൊണ്ട് കഴിഞ്ഞ ആറുമാസമായി മദ്യപാനം പൂർണമായി ഉപേക്ഷിച്ചുവെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. AB ഡിവില്ലിയേഴ്‌സ് ഒപ്പമുള്ള ഒരു പോഡ്കാസ്റ്റിൽ ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് സംസാരിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ വീഡിയോ വിവാദമാകുന്നത്.

വീഡിയോയുടെ സത്യാവസ്ഥ സംബന്ധിച്ച് വ്യക്തത വരാനിരിക്കുന്നതിനിടെ, സോഷ്യൽ മീഡിയയിൽ ചർച്ചകളും വിമർശനങ്ങളും തുടരുകയാണ്.

أحدث أقدم