മുഖ്യമന്ത്രിയുടെ മകൾക്കെതിരെ അശ്ലീല പരാമർശം…. അടൂർ സ്വദേശിക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്


        
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ അടൂർ സ്വദേശിക്കെതിരെ കേസെടുത്തു. ബിനു എസ് നായർക്കെതിരെ പത്തനംതിട്ട സൈബർ ക്രൈം പൊലീസാണ് നടപടിയെടുത്തത്. ഡിവൈഎഫ്‌ഐ അടൂർ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലിന്റെ പരാതിയിലാണ് നടപടി. ലൈംഗിക ചുവയുള്ളതും അസഭ്യം നിറഞ്ഞതുമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു എന്നാണ് ബിനുവിനെതിരെയുള്ള എഫ്‌ഐആറിൽ പറയുന്നത്. ഐടി ആക്ട്, ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് കേസ്.
أحدث أقدم