മദ്യപിക്കാൻ പണം നൽകിയില്ല… ആലപ്പുഴയിൽ ഭാര്യയുമായുള്ള തർക്കത്തിനൊടുവിൽ യുവാവ് തീ കൊളുത്തി മരിച്ചു


        
ആലപ്പുഴ: മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. ആലപ്പുഴ കളപ്പുര ചക്കാലയ്ക്കൽ സന്തോഷ് (45) ആണ് മരിച്ചത്. കൊമ്മാടിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

കയർ ഫാക്ടറി ജീവനക്കാരനായ സന്തോഷ് രാവിലെ മദ്യപിച്ചാണ് വീട്ടിലെത്തിയത്. തുടർന്ന് വീണ്ടും മദ്യപിക്കാനായി ഭാര്യയോട് പണം ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ പണം നൽകാൻ വിസമ്മതിച്ചതോടെ വീട്ടിൽ തർക്കമുണ്ടായി. പ്രകോപിതനായ സന്തോഷ് വീടിനകത്തിരുന്ന മണ്ണെണ്ണ എടുത്ത് സ്വന്തം ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സന്തോഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)


        

أحدث أقدم