കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡിൽ അശ്ലീല ചിത്രങ്ങൾ പതിച്ച നിലയിൽ. യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ പ്രചാരണ ബോർഡിലാണ് അശ്ലീല ചിത്രങ്ങൾ പതിച്ചിരിക്കുന്നത്. പഞ്ചായത്തിലെ മുതുവടത്തൂരിലെ വിളയാട്ടേരി മുക്കിലും കോമത്ത് മുക്കിലുമുള്ള പ്രചാരണ ബോർഡാണ് വികൃതമാക്കിയിരിക്കുന്നത്. സംഭവത്തിൽ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി പ്രതിഷേധിച്ചു.
സദാചാരവിരുദ്ധവും നിന്ദ്യവും നികൃഷ്ഠവുമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന സാമുഹ്യവിരുദ്ധരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും തക്കതായ ശിക്ഷ നൽകണമെന്നും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ വി.എം. ചന്ദ്രൻ, കൺവീനർ കെ.ടി. അബ്ദു റഹിമാൻ എന്നിവർ ആവശ്യപ്പെട്ടു. അഡി. എസ്പി.സജീഷ് വാഴാളപ്പിൽ , റൂറൽ എസ്പി. ടി.ഫറാസ്, നാദാപുരം ഡിവൈഎസ്പി പ്രവീൺ കുമാർ, സിഐ എം.അനിൽ തുടങ്ങിയവർ സ്ഥലത്തെത്തി.