വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷൻ ഉപരോധം; നോട്ടീസ് നൽകിയിട്ടും ഡെപ്യൂട്ടി മേയര്‍ ആശാനാഥ് അടക്കമുള്ളവര്‍ ഹാജരായില്ല


വട്ടിയൂർക്കാവ് സ്റ്റേഷൻ ഉപരോധ കേസിലെ പ്രതികളായ ഡെപ്യൂട്ടി മേയർ ആശാനാഥ് ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ ഹാജരായില്ല. വട്ടിയൂർക്കാവ് സംഘർഷത്തിന് കാരണക്കാരായ പൊലീസിനെതിരെ നിയമപടി സ്വീകരിക്കുന്നതിനാൽ ഹാജരാകാൻ കഴയില്ലെന്ന് പ്രതികളായ മൂന്നു കൗണ്‍സിലർമാർ രേഖമൂലം പൊലീസിന് മറുപടി നൽകി. ഹാജരാകാനുള്ള അസൗകര്യം അറിയിച്ച് ഡെപ്യൂട്ട് മേയർ ആശാനാഥ് ഇ-മെയിൽ മുഖേന മറുപടി നൽകി. കേസിലെ അഞ്ചാം പ്രതിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖക്ക് പൊലീസ് ഇതേവരെ നോട്ടീസ് നൽകിയില്ല. ശ്രീലേഖ സ്ഥലത്തില്ലെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷൻ ഉപരോധത്തിൽ ശ്രീലേഖയെ ആദ്യം പ്രതിയാക്കിയിരുന്നില്ല. സിപിഎം ആരോപണത്തിന് പിന്നാലെയാണ് പ്രതി ചേർത്തത്.

أحدث أقدم