ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അച്ഛന്റെ കയ്യിൽ നിന്ന് പിഞ്ചുകുഞ്ഞ് പാളത്തിലേക്ക്…


പുറപ്പെടാൻ തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെ പാളത്തിലേക്ക് വീണ് പിഞ്ചുകുഞ്ഞ്. ഓടുന്ന ട്രെയിനിന് അടിയിൽ പിഞ്ചുകുഞ്ഞിനെ നെഞ്ചത്ത് ചേർത്ത് പിടിച്ച് പിതാവ്. ബംഗ്ലാദേശിലാണ് അച്ഛന്റെ ശ്രദ്ധ ഒരു നിമിഷം മാറിയതോടെ പിഞ്ചുകുഞ്ഞ് ട്രെയിൻ പാളത്തിൽ വീണുപോയത്. ലോക്കൽ ട്രെയിനിലാണ് ആ പിതാവും കുഞ്ഞും ഉൾപ്പെട്ട കുടുംബം യാത്ര ചെയ്തിരുന്നത്. ട്രെയിൻ ഏകദേശം ഒന്നര മണിക്കൂർ വൈകിയാണ് സ്റ്റേഷനിലെത്തിയത്. ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ശേഷമാണ് കുടുംബം പുറത്തിറങ്ങാൻ ശ്രമിച്ചത്. ഈ തിരക്കിനിടയിൽ പിതാവിന്റെ കൈയിൽ നിന്നും കുട്ടി അബദ്ധത്തിൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. പ്ലാറ്റ്‌ഫോമിനും ഓടിക്കൊണ്ടിരുന്ന ട്രെയിനിനും ഇടയിലുള്ള ഇടുങ്ങിയ വിടവിലൂടെ കുട്ടി നേരെ റെയിൽവേ പാളത്തിലേക്കാണ് വീണത്.

കുട്ടി പാളത്തിൽ വീണത് കണ്ട പിതാവ് ഒരു നിമിഷം പോലും പാഴാക്കാതെ ഓടുന്ന ട്രെയിനിനടിയിലേക്ക് എടുത്തുചാടുകയായിരുന്നു. കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് അച്ഛൻ പാളത്തിൽ കിടന്നു. മുകളിലൂടെ ട്രെയിൻ വലിയ വേഗതയിൽ കടന്നുപോകുമ്പോൾ പരിഭ്രമിച്ച കുട്ടി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും, പിതാവ് കുഞ്ഞിനെ അനങ്ങാൻ അനുവദിക്കാതെ മുറുകെ പിടിച്ചു. ട്രെയിൻ പൂർണ്ണമായും കടന്നുപോകുന്നത് വരെ അദ്ദേഹം കുഞ്ഞിന് ഒരു കവചമായി അവിടെ നിലകൊണ്ടു

أحدث أقدم