ഏപ്രിലിലെ റേഷൻ വിതരണം നീട്ടി…


മാസം മാറി റേഷൻ വിതരണം ചെയ്തതിനെത്തുടർന്ന് വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ള 8,000 ഗുണഭോക്താക്കളെ കണ്ടെത്താൻ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഏപ്രിലിലെ വിഹിതം ലഭിക്കാത്തവർക്കായി വിതരണ കാലാവധി മേയ് 5 വരെ നീട്ടാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി റേഷൻ ബില്ലിങ്ങിന്റെയും വിതരണത്തിന്റെയും സംവിധാനമായ ഇ പോസിന്റെ ചുമതലയുള്ള ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ അനുമതി മാത്രമാണ് ഇനി ബാക്കി. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ സാഹചര്യത്തിൽ കേന്ദ്രനിർദേശപ്രകാരമാണ് കേരളത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒന്നിച്ചു കൊടുക്കാൻ തീരുമാനിച്ചത്.

        

Previous Post Next Post