'നീതി ലഭിച്ചില്ല...ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് അതിജീവിത




കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ഹണി എം വര്‍ഗീസിന് എതിരെ അതിജീവിത. ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുതെന്ന് അതിജീവിത ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡിലെ നിയമ വിരുദ്ധ പരിശോധനയില്‍ ഹണി എം വര്‍ഗീസ് ഭാഗമാണെന്ന് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനും നല്‍കിയ നിവേദനത്തില്‍ സൂചിപ്പിക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് നിവേദനത്തില്‍ അതിജീവിത പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതായും നടി കത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കാന്‍ ഹൈക്കോടതി ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് നിവേദനം നല്‍കിയത്.


أحدث أقدم