ഡോക്ടർമാരും നേഴ്സുമാരുമുള്‍പ്പെടെ നിരവധി പേരാണ് അനോഷിനെ പൂക്കള്‍ നല്‍കി വീട്ടിലേക്ക് യാത്രയാക്കിയത്.
തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അനോഷ് പറഞ്ഞു. കുട്ടി പൂർണ ആരോഗ്യവാനെന്ന് ഡോക്ടർമാർ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനോഷ്.അനോഷ് പൂർണ്ണ ആരോഗ്യവാനാണെന്ന് ചികിത്സിച്ച ഡോക്ടർ രമേഷ് പറഞ്ഞു. ന്യൂറോ സംബന്ധമായും പ്രശ്നങ്ങളും ശ്വാസ തടസ്സങ്ങളും പൂർണ്ണമായി ഭേദമായി.ശംഖുവരയൻ പാമ്പ് കടിച്ചാല്‍ ദേഹത്ത് പോലും പാട് ഉണ്ടാകില്ല. വേദന പോലും ഉണ്ടാകില്ല. പാമ്പിനെ കണ്ടാല്‍ മാത്രമേ സംശയിക്കാൻ പോലും സാധ്യതയുള്ളൂ. അർദ്ധരാത്രിയില്‍ എഴുന്നേറ്റുള്ള വയറുവേദന ബുദ്ധിമുട്ട് പ്രധാന ലക്ഷണമാണ്.
വേനല്‍ക്കാലത്ത് എല്ലാവരും പ്രത്യേകം കരുതി ഇരിക്കണം. കുട്ടിക്ക് ecmo ചികിത്സ ലഭ്യമാക്കി. കുട്ടിയുടെ ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവർത്തനം ഗുരുതരമായ അവസ്ഥയിലായിരുന്നു. Ecmo, ആന്റി സ്നേക്ക് വെനം അടക്കം ചികിത്സ ലഭ്യമാക്കിയെന്നും ഡോക്ടർ രമേശ് പറഞ്ഞു.
എല്ലാവർക്കും നന്ദിയുണ്ടെന്ന് അനോഷിന്റെ പിതാവ് പറഞ്ഞു. ആല്‍ജോയുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. വയറ് വേദന എന്നാണ് ആദ്യം പറഞ്ഞത്. ജ്യൂസ് കുടിച്ചതിൻ്റെ പ്രശ്നമാണെനാണ് ആദ്യം കരുതിയത്. ആദ്യം മുഖത്തൊക്കെ നീര് ഉണ്ടായിരുന്നു. ഒരു മകൻ പോയി, ഒരാളെയെങ്കിലും കിട്ടണെ എന്ന പ്രാർത്ഥനയായിരുന്നു. എല്ലാ ഡോക്ടർമാരോടും നന്ദി പറയുകയാണ്. സ്വന്തം മകനെ പോലെ നോക്കിയെന്നും അനോഷിന്റെ പിതാവ് പറഞ്ഞു.