കൊല്ലത്ത് ഗാനമേളക്കിടയിൽ നൃത്തം ചെയ്തയാളെ തല്ലിയ കേസ്; പ്രതിയെ പിടികൂടി


കൊല്ലം ആശ്രാമം ക്ഷേത്രോത്സവത്തിന് ഇടയിൽ നൃത്തം ചെയ്തയാളെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. ആശ്രാമം സ്വദേശി ശ്യാംകുമാറാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ഈസ്റ്റ് പൊലീസാണ് സംഭവത്തിൽ കേസ് രജിസ്ട്രർ ചെയ്തത്.

തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ബാലചന്ദ്രനെന്ന 57കാരനെയാണ് ശ്യാം കുമാർ കസേര കൊണ്ട് മർദിച്ചത്. കാണികൾക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രൻ വേദിക്ക് മുന്നിലെത്തി. ഇതിനിടെ മദ്യലഹരിയിലായിരുന്ന ബാലചന്ദ്രനെ ശ്യാംകുമാർ പ്ലാസ്റ്റിക്ക് കസേര കൊണ്ട് മുഖത്തടിച്ചു. അടിച്ച ആഘാതത്തിൽ ബാലചന്ദ്രന് ഒരു പല്ലുനഷ്ടമാകുകയും ചെയ്തു.

Previous Post Next Post