ഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ മറ്റൊരു വിമാനം ഇടിച്ചു കയറി


ഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ മറ്റൊരു വിമാനം ഇടിച്ച് അപകടം. സ്പൈസ് ജെറ്റ് വിമാനം നിർത്തിയിട്ട ആകാശ എയർ വിമാനത്തിന്റെ ചിറകിലിടിക്കുകയായിരുന്നു. അപകടത്തിൻറെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകൾ ഇല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവിമാനങ്ങളുടെ ചിറകുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സാധരണഗതിയിൽ നിർത്തിയിട്ട വിമാനത്തിലേക്ക് മറ്റൊരു വിമാനം ഇടിച്ചുകയറാറില്ല. രണ്ടു വിമാനങ്ങൾക്കിടയിലും നിശ്ചിത അകലം ഉണ്ടാകാറുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റ് വിമാനത്തിന് വീഴ്ച പറ്റിയോ എന്നതടക്കമാണ് അന്വേഷിക്കുന്നത്.

Previous Post Next Post