കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ വീട്ടിൽ തീപിടുത്തം കാർ കത്തിനശിച്ചു


കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ വീട്ടിൽ തീപിടിത്തം
ഒഴിവായത് വൻ ദുരന്തം..!
 കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ വീട്ടിൽ തീപിടിത്തം പാർക്ക് ചെയ്ത കാർ പൂർണ്ണമായി കത്തി നശിച്ചു;
87 വയസ്സുള്ള കെയർടേക്കർ ചെല്ലപ്പൻ തീ കൊളുത്തിയതായി സൂചന പുറത്ത് വരുന്നുണ്ട് 
ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി
തീ പടർന്ന് ജീവനക്കാരനും ഗുരുതരമായ പൊള്ളലേറ്റു 
കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ  ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ. ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ വച്ചത്.
ഇന്നു രാവിലെയായിരുന്നു സംഭവം. 
മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന കാർ ടേക്കറായ ചെങ്ങളം സ്വദേശിയാണ് രാവിലെ വീട്ടിലെത്തി കാറിനു തീ വച്ചതെന്നാണ് പൊലീസ് പറയുന്നത്.
തീയും പുകയും കണ്ട് വീട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിലും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. ഇവർ എത്തി തീ അണച്ചപ്പോഴാണ് കാറിനു സമീപത്ത് പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്.

തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
ഇദ്ദേഹം മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ ഗാന്ധിനഗർ പൊലീസും സ്ഥലത്തെത്തി.



أحدث أقدم