കോട്ടയത്തും വോട്ടിന് പണം നല്‍കിയെന്ന് ആരോപണം…


പാലക്കാടിന് പിന്നാലെ കോട്ടയം പൂഞ്ഞാറിലും വോട്ടിന് പണം നല്‍കിയെന്ന് ആരോപണം. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി പതിനേഴാം ബൂത്തിലെ ബിജെപി മണ്ഡലം ഭാരവാഹി പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് . ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം എ ആണ് പണം നല്‍കുന്നത്.

സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും സിപിഐഎം പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പാലക്കാടിലെ വോട്ടിന് കോഴ വിവാദത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് സൗത്ത് പോലീസ് ആണ് കേസ് എടുത്തത്. കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെയാണ് കേസെടുത്തത്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. മുരളീധരന്‍ കെപിയുടെ പരാതിയിലാണ് കേസെടുത്തത്.

Previous Post Next Post