
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പോലീസ് കുറ്റപത്രം നൽകിയത്. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് കേസിൽ ഇപ്പോൾ നിർണായക നടപടിയുണ്ടായിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻ, സുധീപ് ജെയിംസ്, മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ എന്നിവരാണ് കേട്ടിലെ പ്രധാന പ്രതികൾ. പ്രതികൾക്കെതിരെ വധശ്രമം, ഗൂഢാലോചന എന്നീ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
സിവിൽ ഏവിയേഷൻ (വ്യോമയാന) നിയമപ്രകാരമുള്ള കടുത്ത വകുപ്പുകൾ ഒഴിവാക്കിക്കൊണ്ടാണ് പോലീസ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സിവിൽ ഏവിയേഷൻ നിയമം ഉൾപ്പെടുത്തിയത് കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമായി വന്നത്. ഇതിനായി 2024 ഏപ്രിലിൽ കേന്ദ്രത്തിന് അപേക്ഷ നൽകിയെങ്കിലും അനുകൂല സമീപനമല്ല ഉണ്ടായത്. കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ് കുറ്റപത്രം വൈകുന്നതെന്ന് പ്രോസിക്യൂഷൻ മുൻപ് കോടതിയെ അറിയിച്ചിരുന്നു. സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി പോലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം അനുമതി നിഷേധിച്ച വ്യോമയാന വകുപ്പ് പൂർണ്ണമായി ഒഴിവാക്കി മറ്റ് കുറ്റങ്ങൾ മാത്രം നിലനിർത്തി പോലീസ് കഴിഞ്ഞ ദിവസം അന്തിമ റിപ്പോർട്ടും ഇപ്പോൾ കുറ്റപത്രവും നൽകിയത്.ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശത്തില്‍ മലയാളസര്‍വകലാശാലയില്‍ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായാണ് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. ക്യാമ്പസിനുള്ളില്‍ മുദ്രാവാക്യം വിളി പാടില്ലെന്നും നിര്‍ദേശമുണ്ട്. ക്യാമ്പസിനുള്ളില്‍ അനധികൃതമായ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നും അനധികൃതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി.