ഗൂഗിളിന്റെ അഞ്ചോളം ആപ്പുകളുടെ ഐക്കണുകളുടെ ഡിസൈൻ മാറ്റത്തിനൊരുങ്ങുന്നു.



ഗൂഗിളിന്റെ അഞ്ചോളം ആപ്പുകളുടെ ഐക്കണുകളുടെ ഡിസൈൻ മാറ്റത്തിനൊരുങ്ങുന്നു. ​ഗ്രേഡിയന്റ് ശൈലിയിൽ നിന്ന് മാറ്റം വരുത്താനാണ് ​ഗൂ​ഗിളിന്റെ പുതിയ നീക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളുടെ സാന്നിധ്യം വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം കൊണ്ടുവരുന്നതെന്നാണ് റിപ്പോർട്ട്. പുതിയ മാറ്റം ഉടൻ എത്തും. നീല, മഞ്ഞ, പച്ച, ചുവപ്പ് എന്നീ നാല് നിറങ്ങൾ മാത്രം ഉൾപ്പെടുത്തി നേരത്തെ ഗൂഗിൾ എല്ലാ ആപ്പുകളുടേയും ഐക്കണുകൾ മാറ്റിയിരുന്നു.

അതേസമയം ആപ്പുകൾ‌ക്കെല്ലാം ഒരേ നിറമായതിനാൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഉപഭോക്താക്കളിൽ നിന്നുയർന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിൾ തങ്ങളുടെ വർക്ക്‌സ്‌പേസ് ആപ്പുകളുടെ ഐക്കൺ ഡിസൈനിൽ പുതിയ മാറ്റം കൊണ്ടുവരുന്നത്. ഒന്നിലധികം നിറങ്ങൾ ഉൾപ്പെടുന്നതുമായിരിക്കും പുതിയ ഐക്കണുകൾ.ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഡോക്‌സ്, ഗൂഗിൾ ഷീറ്റ്‌സ്, ഗൂഗിൾ സ്ലൈഡ്‌സ്, ഗൂഗിൾ മീറ്റ്, ഗൂഗിൾ ചാറ്റ്, ജിമെയിൽ, ഗൂഗിൾ കലണ്ടർ, ഗൂഗിൾ ടാസ്‌ക്‌സ്, ഗൂഗിൾ കീപ്പ്, ഗൂഗിൾ വോയ്‌സ്, ഗൂഗിൾ ഫോംസ്, ഗൂഗിൾ സൈറ്റ്‌സ് എന്നിവയുടെ ഐക്കണുകളാണ് മാറുക.

أحدث أقدم