ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി…. പാലക്കാട് പത്ത് വയസ്സുകാരന് ദാരുണാന്ത്യം


പാലക്കാട്: ജില്ലയിലെ നല്ലേപ്പിള്ളിയിൽ ഊഞ്ഞാൽ ആടുന്നതിനിടെ പത്ത് വയസ്സുകാരൻ മരിച്ചു. നല്ലേപ്പിള്ളി സ്വദേശികളായ കറുപ്പുസ്വാമി – പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. വീടിന്റെ സിറ്റൗട്ടിൽ കെട്ടിയിരുന്ന ഊഞ്ഞാൽ കയറിൽ പിടിച്ച് ആടുകയായിരുന്നു അഭിനവ്. ആടുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ ബനിയൻ ഊഞ്ഞാൽ കയറിൽ കുടുങ്ങുകയും കഴുത്ത് മുറുകുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടം നടക്കുമ്പോൾ അഭിനവ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

Previous Post Next Post