പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി; മൂന്നം​ഗ സംഘം അറസ്റ്റിൽ


പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ബിഹാറിൽ നിന്നാണ് മൂന്നം​ഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.

ബക്സർ ജില്ലയിലെ സിംറി മേഖലയിൽ നടത്തിയ റെയ്ഡിൽ പ്രധാന പ്രതിയായ അമൻ തിവാരിയാണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് സംഘത്തിലെ മറ്റ് രണ്ട് പേരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പിന്നാലെ പൊലീസ് ഇവരെയും അറസ്റ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന് സമയം നിശ്ചയിച്ചിരുന്നുവെന്നും, വിദേശ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ധനസഹായം തേടിയതായും അന്വേഷണത്തിൽ സൂചനകളുണ്ട്. റെയ്ഡിനിടെ ലാപ്ടോപ്പുകൾ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ഫൊറൻസിക് പരിശോധന തുടരുകയാണ്.

أحدث أقدم