
ഡൽഹിയിലെ രോഹിണിയിൽ തീപിടുത്തം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു. കുടിലുകൾക്കാണ് തീപിടിച്ചത്. പുലർച്ചെ 2:00 മണിക്കാണ് തീപിടുത്തം ഉണ്ടായത്.ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്.പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന 400 ചതുരശ്ര യാർഡ് സ്ഥലത്താണ് തീപിടുത്തം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ പ്രദേശത്ത് ഒന്നിലധികം കുടിലുകൾ ഉണ്ടായിരുന്നു. ഇടുങ്ങിയ പാതകളായതിനാൽ തീപിടുത്തത്തിന് പിന്നാലെ പ്രദേശത്തേക്ക് അഗ്നിശമന സേനാംഗങ്ങൾക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.