ജാതി അധിക്ഷേപം, നിറത്തിന്റെ പേരില്‍ പരിഹാസം…മകനെ കൊന്നതാണ്… ആരോപണ വിധേയരായ അദ്ധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍..


അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ അദ്ധ്യാപകരെ സസ്‌പെന്റ് ചെയ്ത് അധികൃതര്‍. അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം. അസോ. പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിധിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് അറിയിച്ചു. അദ്ധ്യാപകർക്കോ സഹപാഠികള്‍ക്കോ എതിരെ നിധിന്‍ മുന്‍പ് പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

أحدث أقدم