കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വണ്ടി കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ



        

പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വണ്ടി കത്തിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. സുധീഷ്, അജയ് കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ടി.പുരുഷോത്തമന്റെ വീട് ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.

ഇന്ന് പുലർച്ചെയാണ് പുരുഷോത്തമന്റെ വീട് ആക്രമിച്ചത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീവെക്കുകയും ചെയ്തിരുന്നു. ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു. ജനൽ തകരുന്ന ശബ്ദം കേട്ട് എഴുന്നേറ്റപ്പോഴാണ് തീ ആളിക്കത്തുന്നത് കണ്ടത്.

സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പുരുഷോത്തമൻ ആരോപിച്ചിരുന്നു. സിപിഎം പ്രവർത്തകനായിരുന്ന പുരുഷോത്തമനെ നേരത്തെ പാർട്ടി പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ പുരുഷോത്തമൻ കുഞ്ഞികൃഷ്ണനൊപ്പമാണ് പ്രവർത്തിച്ചത്

أحدث أقدم