ബിജെപി മഞ്ചേശ്വരം യോഗത്തിൽ സ്ഥാനാർത്ഥിക്കെതിരെ വിമർശന പെരുമഴ…. വോട്ട് ചേർക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപണം


കാസർകോട്: മഞ്ചേശ്വരം മണ്ഡലം ബിജെപി അവലോകന യോഗത്തിൽ കാസർകോട് ലോക്സഭാ സ്ഥാനാർത്ഥി എം.എൽ. അശ്വനിക്കെതിരെ രൂക്ഷമായ വിമർശനം. എസ്‌ഐആർ ഏകോപിപ്പിക്കുന്നതിൽ സ്ഥാനാർത്ഥിയും ജില്ലാ നേതൃത്വവും ജാഗ്രത കാട്ടിയില്ലെന്നാണ് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നത്. മണ്ഡലത്തിൽ വോട്ട് ചേർക്കാനുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ ചുമതലയുണ്ടായിരുന്നിട്ടും അശ്വനി പരാജയപ്പെട്ടുവെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.

ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ചേർത്തത്. കെ. സുരേന്ദ്രൻ നേരിട്ട് മണ്ഡലത്തിൽ എത്തിയതിന് ശേഷമാണ് നാലായിരത്തോളം വോട്ടുകൾ പിന്നീട് ചേർത്തത്. സ്ഥാനാർത്ഥിയായ അശ്വനിയുടെ മകന്റെ വോട്ട് പോലും ചേർക്കുന്നതിൽ ജാഗ്രതയുണ്ടായില്ലെന്നും യോഗത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. എസ്‌ഐആർ വിഷയത്തിൽ യുഡിഎഫ് കൃത്യമായ ജാഗ്രതയോടെ പ്രവർത്തിച്ചപ്പോൾ ബിജെപിക്ക് അവിടെ തിരിച്ചടിയുണ്ടായെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ ഉണ്ടായ ഈ അലംഭാവം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്കയും യോഗത്തിൽ പങ്കുവെച്ചു.


തിരഞ്ഞെടുപ്പിന് ശേഷമുള്ള മണ്ഡലം അവലോകന യോഗത്തിൽ സ്ഥാനാർത്ഥിക്കെതിരെ തന്നെ ഇത്രയും കടുത്ത വിമർശനം ഉയർന്നത് കാസർകോട് ജില്ലയിലെ ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

أحدث أقدم