
പാലക്കാട്: റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒരു വയസുകാരിക്ക് ദാരുണാന്ത്യം. അസം സ്വദേശികളായ അബ്ദുൽസലാം – ഹാബിജ കധോൻ ദമ്പതികളുടെ മകളാണ് മരിച്ചത്.
പാലക്കാട് റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വെച്ച് അമ്മ പാൽ നൽകുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുട്ടിയുടെ തൊണ്ടയിൽ പാൽ കുടുങ്ങിയത്. പാൽ കുടുങ്ങിയ ഉടൻ തന്നെ കുട്ടി ബോധരഹിതയായി വീണു. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം നിലവിൽ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.