എല്ലാവരും വോട്ട് ചെയ്യണം, ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണം: വിഡി സതീശൻ




കൊച്ചി: നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ പ്രതിപക്ഷ നേതാവും വോട്ട് രേഖപ്പെടുത്തി. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ 135ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. എല്ലാ ജനങ്ങളും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം ആവർത്തിച്ചു.

ആദ്യ മണിക്കൂറിൽ തന്നെ മിക്ക ബൂത്തിലും വോട്ടർമാരുടെ നിരയാണ്. കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുഖ്യമന്ത്രി പിണറായി വിജയൻ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അടക്കം പ്രമുഖർ വോട്ട് ചെയ്തു. മിക്ക സ്ഥാനാർത്ഥികളും രാവിലെ തന്നെ ബൂത്തിൽ എത്തി. ചിലയിടങ്ങളിൽ മെഷീൻ തകരാർ റിപ്പോർട്ട് ചെയ്തെങ്കിലും അതെല്ലാം പരിഹരിച്ചാണ് മുന്നോട്ട് പോകുന്നത്.
أحدث أقدم