
മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഫോട്ടോയും അടിക്കുറിപ്പും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ നടപടി. പത്തൊൻപതുകാരനായ യുവാവിനെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ പച്ചപ്പൊയ്ക സ്വദേശിയായ അനുനന്ദിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വികലമായി പങ്കുവച്ചതിന് പങ്കുവെച്ച സംഭവത്തിലാണ് നടപടി. ഫോട്ടോയ്ക്ക് താഴെ ‘സ്വർണക്കള്ളൻ’ എന്ന് ക്യാപ്ഷൻ നൽകിയായിരുന്നു യുവാവ് പിണറായി വിജയൻറെ ചിത്രം പങ്കുവെച്ചത്. പ്രിയദർശിനി ഓലായിക്കര എന്ന പേജിലൂടെയാണ് ചിത്രം ഷെയർ ചെയ്തിരുന്നത്