L D.F ന് 80 മുതൽ 90 സീറ്റ് വരെ ലഭിക്കും ,പുതുപ്പള്ളി ചാണ്ടി ഉമ്മനും , ഏറ്റുമാനൂർ വാസവനും നിലനിർത്തും. പുറത്ത് വരുന്ന ചർച്ചകൾ ഇങ്ങനെ


കോട്ടയം : L D.F ന് 80 മുതൽ 90 സീറ്റ് വരെ ലഭിക്കും ,പുതുപ്പള്ളി ചാണ്ടി ഉമ്മനും , ഏറ്റുമാനൂർ വാസവനും നിലനിർത്തുമെന്നാണ് ഇടതു കേന്ദ്രങ്ങളിലെ 
കണക്കുകൂട്ടൽ 
' ഏറ്റുമാനൂരിൽ വി.എൻ.വാസവൻ 3,000 മുതൽ 5,000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും. ക്രൈസ്തവരെ കൂടെ നിർത്തുന്നതിൽ സ്ഥാനാർഥി മികച്ച ഇടപെടൽ നടത്തി. പ്രചാരണ രംഗത്ത് മേൽക്കൈ നേടാനായി. മണ്ഡലത്തിലെ വികസനവും സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളെ ബോധ്യ പ്പെടുത്താനായി.

പാലായിൽ ജോസ് കെ.മാണി 2000 മുതൽ 6000 വരെ വോട്ടി ന്റെ ഭൂരിപക്ഷത്തിൽ ജയിക്കും. എൻഡിഎ സ്ഥാനാർഥി ഷോൺ ജോർജ് പിടിക്കുന്ന വോട്ടുകൾ നിർണായകമാകും. ഇവ മാണി സി.കാപ്പന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കും. മാണിയുടെ ചരമ വാർഷിക ദിനത്തിൽ തിരഞ്ഞെടുപ്പ് വന്നത് അനുകൂലമാണ്

കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി 5000 മുതൽ 10000 വരെ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിക്കും. സ്ഥാനാർഥി യെക്കുറിച്ച് മണ്ഡലത്തിൽ അഭിപ്രായവ്യത്യാസങ്ങളില്ല.

വൈക്കത്ത് 5000 മുതൽ 9000 വരെ വോട്ടിന്റെ ഭൂരിപക്ഷ ത്തിൽ ജയിക്കും കർഷക ആത്‌മഹത്യ തിരിച്ചടിയായെങ്കിലും മണ്ഡലത്തിന്റെ സാമൂഹിക പശ്ചാത്തലം അനുകൂലം.

.ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ ജയിക്കും. 8,000 മുതൽ 12,000 വരെ വോട്ടിൻ്റെ ഭൂരിപക്ഷം ലഭിക്കും.

അതേ സമയം  കോട്ടയത്ത്  5 മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നും പൂഞ്ഞാറിൽ എൻഡിഎ വോട്ട് നിർണാ കയമാകുമെന്നും സിപിഎം വില യിരുത്തൽ. ഇന്നലെ ചേർന്ന അവെയ്ലബിൾ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ചർച്ച. വിശദചർച്ച നാളെ നടക്കും.

ഏറ്റുമാനൂർ, പാലാ, കാഞ്ഞിര പ്പള്ളി, വൈക്കം, ചങ്ങനാശേരി മണ്ഡലങ്ങളിലാണ് ജയപ്രതീക്ഷ. അവസാനഘട്ടത്തിൽ യു ഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടാക്കാൻ പ്രതിപക്ഷത്തി നു കഴിഞ്ഞുവെന്നും ഇതു ജയ പ്രതീക്ഷ ഉള്ള മണ്ഡലങ്ങളിൽ പോലും ഭൂരിപക്ഷം കുറയ്ക്കാൻ കാ രണമായെന്നും സിപിഎം വിലയിരുത്തുന്നു.


പൂഞ്ഞാറിൽ എൻഡിഎ സ്ഥാ നാർഥി പി.സി.ജോർജ് പിടിക്കു ന്ന വോട്ടുകൾ നിർണായകമാ കും. ഇതു യുഡിഎഫിന് വിനയാകുമെന്നും കൂടുതൽ വോട്ട് പിടി  ച്ചാൽ അത് എൽഡിഎഫിനെ ജയത്തിലെത്തിക്കുമെന്നും സിപി എം കണക്കുകൂട്ടുന്നു.

കോട്ടയം, പുതുപ്പള്ളി, കടുത്തു രുത്തി മണ്ഡലങ്ങൾ പരിഗണന പട്ടികയിൽ ഇല്ല. എന്നാൽ ഈ മണ്ഡലങ്ങളിൽ നില മെച്ചപ്പെടുത്തുമെന്നും കടുത്തുരുത്തിയിൽ ഒരുപക്ഷേ 2,000 വോട്ടിനു ജയിക്കുമെന്നും വിലയിരുത്തുന്നു.

ഏരിയ കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടിൻ മേലുള്ള വിശദമായ ചർച്ച അടുത്ത ദിവസം നടക്കും. ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ചാണ് ഏരിയ കമ്മിറ്റികൾ റിപ്പോർട്ട് തയാറാക്കുന്നത് ,പക്ഷെ ഇടതു വിരുദ്ധ തരംഗവും ,പോളിംഗ് ശതമാനം കൂടിയതും വിലയിരുത്തലുകൾ കാറ്റിൽപ്പറത്തുമെന്ന്  യു .ഡി .എഫ് കേന്ദ്രങ്ങൾ പറയുന്നു
Previous Post Next Post