കഴിഞ്ഞ കുറച്ച് മാസങ്ങളായി പരീക്ഷക്കുള്ള തയ്യാറെടുപ്പിലായിരുന്നു യോഗേഷ്. എന്നാൽ നാലഞ്ച് ദിവസം മുമ്പ് യോഗേഷിന് കടുത്ത പനിയുണ്ടാകുകയും ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. ആ സമയത്ത് പരീക്ഷക്ക് തയ്യാറെടുക്കാൻ സാധിച്ചിരുന്നില്ല. പരീക്ഷക്ക് തോൽക്കുമോ എന്ന ഭയമാകാം യോഗേഷിനെ വീട് വിട്ടുപോകാൻ പ്രേരിപ്പിച്ചതെന്നാകാം എന്നാണ് വീട്ടുകാരുടെ സംശയം. പേരൂർക്കടയിലെ പരീക്ഷാഹാളിലും യോഗേഷ് എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരകുന്നു. എന്നാൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ല എന്ന ആരോപണവും കുടുംബം ഉയർത്തുന്നുണ്ട്.