വീണ ജോർജിന്റെ സ്വന്തം ബൂത്തിലും അബിൻ വർക്കി..മണ്ഡലം പിടിച്ചെടുത്തത് ചില്ലറ വോട്ടിനല്ല




ആറന്മുള മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെ സ്വന്തം ബൂത്തിലും ലീഡ് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന യുഡിഎഫിന്റെ അബിന്‍ വര്‍ക്കിക്ക്. മണ്ഡലത്തില്‍ വിജയിച്ച അബിന്‍ വര്‍ക്കി വീണ ജോര്‍ജിന്റെ ബൂത്തില്‍ 53 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.

പത്തനംതിട്ട നഗരസഭയില്‍ നാലാം വാര്‍ഡ് ആനപ്പാറ ഗവ. എല്‍പി സ്‌കൂളിലെ 262ാം ബൂത്തിലാണ് വീണാ ജോര്‍ജ് വോട്ട് ചെയ്തത്. അവിടെ അബിന്‍ വര്‍ക്കി 427, വീണ ജോര്‍ജ് 374, കുമ്മനം രാജശേഖരന് 19 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.

കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കിയോട് അപ്രതീക്ഷിതമായാണ് വീണാ ജോര്‍ജിന്റെ തോല്‍വി. 18,985 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അബിന്‍ വര്‍ക്കിയുടെ ജയം. അബിന്‍ വര്‍ക്കി 70,083 വോട്ടുകള്‍ നേടിയപ്പോള്‍ വീണാ ജോര്‍ജിന് 51,098 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
أحدث أقدم