രോഗിയിൽ നിന്ന് വൃക്കയ്ക്ക് വേണ്ടി അവയവക്കടത്ത് സംഘം ആവശ്യപ്പെട്ടത് 20ലക്ഷം രൂപയാണ്. എന്നാൽ ദാതാവിന് കൈമാറിയത് 9 ലക്ഷം മാത്രമാണെന്നും പൊലീസ് പറഞ്ഞു. സർക്കാർ സമിതികൾ ജില്ല സംസ്ഥാന തലത്തിൽ രണ്ട് തവണ അനുമതി നിഷേധിച്ചിട്ടും എറണാകുളം വടക്കേക്കര സ്വദേശി വൃക്ക റാക്കറ്റിന് കൈമാറി.
ഈ യുവതിക്ക് വ്യാജരേഖയുണ്ടാക്കി നൽകിയത് നജീബിന്റെ നേതൃത്വത്തിലുള്ള സംഘം എന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് പൊലീസ്