ഇന്ന് മുതൽ വൈദ്യുതി മുടങ്ങിയേക്കാം…. 4 ജില്ലകളിൽ മുന്നറിയിപ്പ് നൽകി KSEB


പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ അടിയന്തര അറ്റകുറ്റപ്പണികൾ കാരണം സംസ്ഥാനത്തെ നാല് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതെന്ന് കെഎസ്ഇബി (KSEB) അറിയിച്ചു.

400 കെവി സബ്സ്റ്റേഷനിലെ 220 കെവി ബുഷിംഗിലുണ്ടായ തകരാർ പരിഹരിക്കുന്നതിനാണ് നിയന്ത്രണം. ഇന്ന് മുതൽ അടുത്ത ഏഴ് ദിവസത്തേക്കാണ് അറ്റകുറ്റപ്പണികൾ നിശ്ചയിച്ചിരിക്കുന്നത്. കാലവർഷം എത്തുന്നതിന് മുൻപ് ഈ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ വൈദ്യുത പ്രതിസന്ധിക്ക് കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി. നിയന്ത്രണത്തിൽ കെഎസ്ഇബി ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ചു. വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.

Previous Post Next Post