ഇറാൻ തീരത്ത് യുഎസ് നാവിക ഉപരോധം കർശനമാക്കിയ ശേഷം ഹോർമുസ് കടലിടുക്ക് വിജയകരമായി കടക്കുന്ന ആദ്യത്തെ എൽപിജി ടാങ്കറാണിത്. യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്ക ഇറാൻ തീരത്ത് ഉപരോധം ഏർപ്പെടുത്തിയത്. സേനകളുടെ ആക്രമണം മിക്ക കപ്പലുകളും ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം ഒഴിവാക്കിയിരുന്നു. ഈ സമയത്താണ് സർവ്വ് ശക്തി കടലിടുക്ക് കടന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. കപ്പലിൽ ആകെ 20 ജീവനക്കാരാണുള്ളത്. ഇതിൽ 18 പേരും ഇന്ത്യക്കാരാണ്. ടാങ്കർ എത്തുന്നതോടെ നിലവിൽ ഇന്ത്യൻ നേരിടുന്ന ഊർജ്ജപ്രതിസന്ധിക്ക് ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.