വട്ടിയൂർക്കാവിൽ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്ത്. മണ്ഡലത്തിലെ വികസനങ്ങളും ഇടപെടലുകളും വോട്ടായി മാറുമെന്ന് വികെ പ്രശാന്ത് പറഞ്ഞു. ആർ ശ്രീലേഖയുടെയും കെ മുരളീധരന്റെയും വരവ് മത്സരം കടുപ്പമുള്ളതാക്കിയെന്നും വികെ പ്രശാന്ത് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് തുടർഭരണ പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ ഭരണമാറ്റം ഉണ്ടാകുമെന്നും സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.