പാമ്പാടി -പഴി ചാരൽ മാത്രം. വാട്ടർ അതോറിറ്റിയും ജൽജീവൻ മിഷനും പരസ്പരം കുറ്റപ്പെടുത്തുന്നതല്ലാതെ ജല വിതരണം പുനസ്ഥാപിക്കുന്നില്ല.ജൽ ജീവൻ മിഷൻ പ്രൊജക്റ്റ് എഞ്ചിനീയറെയും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെയും നേരിൽ കണ്ട് പരാതിപ്പെട്ടിട്ടും പരിഹാരമില്ല. രണ്ടര മാസമായി പാമ്പാടി ടൗണിൽ ജല വിതരണവുമില്ല.ഇനിയും കാത്തിരിക്കാനാവില്ല.48 മണിക്കൂറിനകം ജല വിതരണം പുനസ്ഥാപിക്കാത്ത പക്ഷം വാട്ടർ അതോറിറ്റിക്ക് ഇനി പണം അടക്കില്ല എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിച്ചു. 38,700 രൂപയാണ് ഒരു മാസം ഗ്രാമ പഞ്ചായത്ത് വാട്ടർ അതോറിറ്റിക്ക് അടക്കുന്നത്. അതേ സമയം റോഡിൻ്റെ ഇരുവശത്തും പലപ്പോഴും കാലാഹരണപ്പെട്ട പൈപ്പുകൾ പൊട്ടി റോഡിൽ നിന്നും വെള്ളം ഒഴുകുന്നത് പാമ്പാടിയിലെ സ്ഥിരം കാഴ്ച്ചയാണ്
48 മണിക്കൂറിനുള്ളിൽ പാമ്പാടിയിൽ ജല വിതരണം പുനസ്ഥാപിക്കാത്ത പക്ഷം വാട്ടർ അതോറിറ്റിക്ക് പണം അടക്കില്ലെന്ന് പാമ്പാടി ഗ്രാമപഞ്ചായത്ത്,,രണ്ടര മാസമായി പാമ്പാടി ടൗണിൽ ജല വിതരണവുമില്ല ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ
ജോവാൻ മധുമല
0
Tags
Pampady news