കാസർഗോഡ് ജില്ലയിലെ മാണിമൂലയിൽ വീട്ടിലെ അടുക്കളയിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ വനംവകുപ്പ് പിടികൂടി. ബന്തടുക്കയിലെ പികെ ബാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അടുക്കളയിൽ നിലത്ത് പാത്രങ്ങൾക്കിടയിൽ പാമ്പിനെ കണ്ടത്. അടുക്കള വാതിൽ തുറന്നിട്ട നിലയിലായിരുന്നു. പാമ്പിനെ കണ്ടു വീട്ടുകാർ പരിഭ്രാന്തരാവുകയും വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ബോവിക്കാനത്ത് നിന്ന് വനംവകുപ്പ് റാപിഡ് റെസ്പോൺസ് ടീം എത്തി പാമ്പിനെ പിടികൂടി. 8 അടിയോളം നീളമുള്ള രാജവെമ്പാലയ്ക്ക് 16 കിലോയോളം ഭാരമുണ്ട്. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ബാലകൃഷ്ണനും കുടുംബവും.
കൊല്ലല്ലേ ചേച്ചി വല്ലോം കഴിക്കാൻ കിട്ടുമോ എന്നറിയാൻ വന്നതാ !.... അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ 8 അടിയോളം നീളമുള്ള രാജവെമ്പാല;
ജോവാൻ മധുമല
0
Tags
Top Stories