
അരി വേവിച്ചാൽ പൊതുവേ വെള്ള നിറത്തിലുള്ള ചോറ് ആണല്ലോ കിട്ടുന്നത്. എന്നാൽ ചാലക്കുടിയിലെ ഒരു വീട്ടിൽ റേഷനരി വേവിച്ചപ്പോൾ വെള്ളച്ചോറിന് പകരം ലഭിച്ചത് നീലച്ചോറ് ആണ്. ചാലക്കുടി മേലൂർ പാലപ്പിള്ളി ഭാഗത്താണ് റേഷനരിയിൽ നിന്നും നീലച്ചോറ് ലഭിച്ചത്.നീല നിറത്തിലെ ചോറ് കണ്ടതിന്റെ അമ്പരപ്പിലാണ് പ്രദേശവാസികൾ. വാലങ്ങാമുറിയിലുള്ള റേഷൻകടയിൽ നിന്നും അരി വാങ്ങിയവർക്കാണ് നീല നിറത്തിലെ ചോറ് ലഭിച്ചത്