കോഴിക്കോട്ട് നരിക്കുനിയിൽ ഇടിമിന്നലിൽ വീടിന്റെ ചുമര് തകർന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. നരിക്കുനി വാര്യം വീട്ടിൽ മാധവൻ നായരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ഇടിമിന്നലേറ്റ സമയത്ത് ചുമർ തകർന്ന് കല്ല് കാലിൽ വീണ് ​ഗൃ​ഹനാഥന് പരിക്കേറ്റു. ഇടിമിന്നലിൽ വീട്ടിലുണ്ടായിരുന്ന നിരവധി കോഴികളും ചത്തു. പരിസത്തെ വീടുകളിലെ കോഴികളും വളർത്തുമൃ​ഗങ്ങളും ഇടിമിന്നലിൽ ചത്തിട്ടുണ്ട്.