അടുത്തിരിക്കുന്നയാൾ, കാര്യമായ ചങ്ങായി, അണ്ണൻ ശിവൻകുട്ടി, ഇത്തവണയും വിട്ടുകൊടുക്കില്ല’..


വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിയമസഭയിൽ ഒരുമിച്ചിരിക്കുന്ന, അടുത്ത സുഹൃത്താണെന്ന വിശേഷണത്തോടെയാണ് ചിത്രം. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും നേമം മണ്ഡലം ശിവൻകുട്ടി ഒരു വർഗീയവാദിക്കും വിട്ടുകൊടുക്കില്ലെന്നും ഫേസ്ബുക് പോസ്റ്റിൽ മന്ത്രി റിയാസ് പറഞ്ഞു.

പി.എ മുഹമ്മദ് റിയാസിന്റെ പോസ്റ്റ്…
സ്‌കൂളിൽ പഠിക്കുമ്പോൾ ക്ലാസിൽ ഒരുമിച്ചുള്ള എല്ലാവരും ചങ്ങായിമാരാണ്. എന്നാൽ ഒരു ബെഞ്ചിൽ അടുത്തിരിക്കുന്നവൻ കാര്യമായ ചങ്ങായിയായിരിക്കും. നിയമസഭയിലും അങ്ങനെ തന്നെയാ. സാമാജികർ എല്ലാവരും സുഹൃത്തുക്കൾ. പക്ഷേ അടുത്തിരിക്കുന്ന ഒരാളുണ്ട് നമ്മുടെ അണ്ണൻ സഖാവ് വി. ശിവൻകുട്ടി…

കാര്യമായിട്ടുള്ള ചങ്ങായിയാ… കോഴിക്കോട്ട് സംസ്ഥാന സ്‌കൂൾ കലോത്സവവും തിരുവനന്തപുരത്ത് ഓണാഘോഷങ്ങളും ഞങ്ങൾ നേതൃത്വം കൊടുത്ത് സംഘടിപ്പിച്ചതൊക്കെയും ഒരു മനസ്സും ശരീരവുമായിട്ടാണ്.

2021ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ശിവൻകുട്ടിയിലൂടെ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ഞങ്ങൾ പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചു. അത് ജനങ്ങൾ നടപ്പിലാക്കി. നേമം വഴി ബിജെപി നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കില്ല എന്ന് സഖാവ് പിണറായി വിജയനും എൽഡിഎഫും ഈ തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചിരുന്നു.വോട്ടെണ്ണൽ കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുമ്പോൾ എനിക്ക് ഉറപ്പാണ്, ഞങ്ങളുടെ അണ്ണൻ, സഖാവ് വി. ശിവൻകുട്ടി നേമം വിട്ടുകൊടുക്കില്ല മതവർഗ്ഗീയവാദിക്ക്
أحدث أقدم