2024 ലെ ആലപ്പുഴ ലോക്‌സഭാ തെരെഞ്ഞെടുപ്പ് കേസ്….എ എം ആരിഫിൻ്റെ ഹര്‍ജി തള്ളി ഹൈക്കോടതി…


കൊച്ചി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍ വിജയിച്ച വിഷയത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി എഎം ആരിഫ് സമര്‍പ്പിച്ച ഹര്‍ജി കേരളാ ഹൈക്കോടതി തള്ളി. സിവില്‍ പ്രൊസീജ്യര്‍ കോര്‍ഡിന്റെ (സിപിസി) റൂള്‍ VII പ്രകാരമാണ് ജസ്റ്റിസ് ജി ഗിരീഷ് ആരിഫിന്റെ ഹര്‍ജി തള്ളിയത്.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ 63513 വോട്ടുകളുടെ ഭൂരിപക്ഷത്തി എ എം ആരിഫിനെ പരാജയപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കെ സി വേണുഗോപാല്‍ അഴിമതി കാണിച്ചു എന്നും, അഴിമതിയിലൂടെയാണ് തെരെഞ്ഞെടുപ്പ് വിജയിച്ചത് എന്നും ചൂണ്ടിക്കാണിച്ചാണ് ആരിഫ് ഹര്‍ജി സമര്‍പ്പിച്ചത്. ഇത് സംബന്ധിച്ച ഹര്‍ജിയാണ് ഹൈക്കോടതി നിരുപാധികം തള്ളിയത്. ഈ വര്‍ഷം മെയില്‍ ജസ്റ്റിസ് എ ബദറുദ്ദീന്‍ പരിഗണിച്ച ഹര്‍ജി ഇന്ന് ജസ്റ്റിസ് ജി ഗിരീഷ് തള്ളുകയായിരുന്നു.

أحدث أقدم