മനാമ : ബഹ്റൈനിലെ മനാമയിൽ താമസസ്‌ഥലത്ത് അന്തിക്കാട് കല്ലിടവഴി സ്വദേശി പള്ളത്തിവീട്ടിൽ പ്രമിൽകുമാർ (46) മരിച്ചു. ഡ്രൈവറായിരുന്ന പ്രമിൽകുമാർ ശനിയാഴ്‌ച രാത്രി ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനടയിൽ ശുചിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
കുഞ്ഞുകുട്ടന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: കാർത്തിക. പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കും.