.

മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെ പരോക്ഷ വിമർശനവുമായി മുൻ എക്സൈസ് മന്ത്രി കെ ബാബു. യുഡിഎഫിൽ മദ്യനയം സുഗമമായി നടപ്പാക്കാൻ കഴിയില്ലെന്നും ഓരോരുത്തർക്കും ഓരോ നയമാണെന്നും കെ ബാബു പറഞ്ഞു. യുഡിഎഫിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും കെ ബാബു പറഞ്ഞു. അവരെല്ലാം സർക്കാരിനെ സഹായിക്കുകയാണെന്നാണ് ഞാൻ കരുതുന്നത്.
ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്തും ആ പിന്തുണ നല്ലവണ്ണം കിട്ടിയിട്ടുണ്ടെന്നും കെ. ബാബു പരിഹസിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റിൽ ഏർപ്പെടുത്തിയ നികുതി സ്ലാബിൽ അതൃപ്തി പരസ്യമാക്കി വി എം സുധീരൻ രംഗത്തെത്തിയിരുന്നു. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുമ്പ് തന്നെ പാർട്ടി തലത്തിലും യുഡിഎഫ് സ്ഥലത്തിലും ഇതിനെക്കുറിച്ച് ചർച്ച നടത്തുകയായിരുന്നു അഭികാമ്യമെന്നും ചർച്ച നടത്തി നയത്തിനു രൂപം കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഇല്ലാതാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.