എഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അര ലക്ഷത്തിലേറെ പേരാണ് ഇനിയും പിഴ അടയ്ക്കാൻ ബാക്കി ഉള്ളതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.
പിഴ തുക പകുതിയായി കുറച്ച് കേസുകള്‍ അവസാനിപ്പിക്കാൻ ഇ - ചെലാൻ അദാലത്തിലൂടെ സർക്കാർ അവസരം നല്‍കിയെങ്കിലും പകുതിയിലധികം ആളുകളും ഇത് പ്രയോജനപെടുത്തിയില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.
ഇവർക്കെതിരേ കർശന നടപടിയിലേക്ക് കടക്കാനാണ് നീക്കം. ഇത്രയും വലിയ ഇളവ് നല്‍കിയിട്ടും പിഴ അടയ്ക്കാൻ തയാറാകാത്തവരുടെ വാഹനങ്ങള്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.ബ്ലാക്ക് ലിസ്റ്റിലായാല്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ്, ടാക്സ് അടക്കമുള്ള സേവനങ്ങള്‍ ലഭിക്കില്ല. തുക പൂർണമായും അടച്ച് തീർത്താല്‍ മാത്രമേ വാഹനത്തെ ബ്ലാക്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കൂ.