കോട്ടയം സ്വദേശി ഒമാനിൽ അന്തരിച്ചു...



മസ്കത്ത്:  കോട്ടയം മാഞ്ഞൂർ
സൗത്ത് കുഴിപ്പറമ്പിൽ വാവയുടെ മകൻ കുട്ടായി (72) ഒമാനിലെ സുഹാറിൽ അന്തരിച്ചു. സുഹാർ ആശുപത്രിയിൽ നഴ്സായ മകൾ ശൈതമോളുടെ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു.
ശരീരത്തിന് തളർച്ച തോന്നിയതിനെ തുടർന്ന് സുഹാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണെന്ന് ലുഹാർ കൈരളി പ്രവർത്തകർ അറിയിച്ചു
ഭാര്യ: ഭവാനി, അമ്മ: കുട്ടിയമ്മ. അഞ്ച് പെൺകുട്ടികളാണ് പരേതന്.
Previous Post Next Post