നിയന്ത്രണം വിട്ട ലോറി സ്‌കൂട്ടറിലിടിച്ച്‌ അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം




എറണാകുളം വാഴക്കുളത്ത് ലോറി സ്കൂട്ടറിലിടിച്ച്‌ സ്കൂട്ടര് യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.മൂവാറ്റുപുഴ 130 ജംഗ്ഷന് കണ്ടത്തില് മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.50 ഓടെ വാഴക്കുളം അഞ്ചാം മൈലിലായിരുന്നു അപകടം.

തൊടുപുഴ ഭാഗത്തു നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന അങ്കമാലിയിലെ റൈസ് കമ്പനിയുടെ ലോറി, തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന അനീഷയുടെ സ്കൂട്ടറിലേക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അനീഷ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കി, പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും
Previous Post Next Post