‘ഇത്രവലിയ ഭൂരിപക്ഷം കൊടുത്ത ജനതയോട് ശരിയല്ലാത്ത സമീപനമാണ് ഉണ്ടായത്. ജനങ്ങളോടുള്ള അധിക്ഷേപം ഉണ്ട് അതില്‍. യുഡിഎഫ് വിജയം വിസ്മയമല്ല. ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ള മാറ്റമാണ്. മാറ്റത്തിന് കിട്ടിയ വോട്ടാണെന്ന് അധികാരത്തില്‍ വരുന്നവര്‍ മനസ്സിലാക്കണം.
വി ഡി സതീശന്‍ ഇതിന്റെയൊക്കെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളാണ്. അയാളുടെ കാല്‍ക്കുലേഷന്‍ കറക്ട് ആയിരുന്നു. അതിനര്‍ത്ഥം അവര്‍ക്ക് പൊളിറ്റിക്കല്‍ ഗ്രൗണ്ടിനെക്കുറിച്ച് അറിയാം എന്നതാണ്. വളരെ ആത്മാര്‍ത്ഥമായാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിച്ചത്. മലബാറില്‍ അവരുടെ സ്വാധീനം അത്ര പ്രധാനമായിരുന്നു’, എന്നായിരുന്നു കല്‍പ്പറ്റ നാരായണന്റെ പ്രതികരണം.